ഗ്രനാഡയെ തകർത്തു; വിജയക്കുതിപ്പ് തുടർന്ന് ജിറോണ എഫ്സി
Tuesday, September 19, 2023 7:43 AM IST
ഗ്രനാഡെ: ലാ ലിഗയിൽ വിജയക്കുതിപ്പ് തുടർന്ന് ജിറോണ എഫ്സി. ഗ്രനാഡെയെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് ജിറോണ തകർത്തു.
തുടർച്ചയായ നാലാം ജയവുമായി മൂന്നാം സ്ഥാനത്താണ് ജിറോണ. നാലു ജയവും ഒരു സമനിലയുമായി ജിറോണയ്ക്ക് 13 പോയിന്റാണുള്ളത്.
അതേസമയം, നാലാം തോൽവി നേരിട്ട ഗ്രാനാഡെ പോയിന്റ് പട്ടികയിൽ പതിനെട്ടാം സ്ഥാനത്താണ്.