പ​യ്യ​ന്നൂ​ര്‍: ദേ​വ​സ്വം മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന് ജാ​തീ​യ വി​വേ​ച​നം നേ​രി​ട്ട​ത് പ​യ്യ​ന്നൂ​ര്‍ ന​മ്പ്യാ​ത്ര കൊ​വ്വ​ല്‍ ശി​വ​ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന്. ദേ​വ​സ്വം മ​ന്ത്രി​യാ​യി​ട്ടു​പോ​ലും താ​ന്‍ നേ​രി​ട്ട ജാ​തീ​യ വി​വേ​ച​നം കോ​ട്ട​യ​ത്തെ ഒ​രു ച​ട​ങ്ങി​ല്‍ വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ഇ​തു ച​ർ​ച്ച​യാ​യ​ത്.

ക്ഷേ​ത്ര​മോ സം​ഭ​വ​മോ വെ​ളി​പ്പെ​ടു​ത്താ​തെ​യാ​യി​രു​ന്നു കോ​ട്ട​യ​ത്തു ന​ട​ന്ന ഭാ​ര​തീ​യ വേ​ല​ന്‍ സൊ​സൈ​റ്റി സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ലെ മ​ന്ത്രി​യു​ടെ വി​വ​ര​ണം.

ഒ​രു ക്ഷേ​ത്ര​ത്തി​ലെ ച​ട​ങ്ങി​ല്‍ നി​ല​വി​ള​ക്ക് കൊ​ളു​ത്തു​ന്ന സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വ​മെ​ന്നും അ​തേ വേ​ദി​യി​ല്‍​ത​ന്നെ ത​ന്‍റെ പ്ര​തി​ഷേ​ധം പ​ര​സ്യ​മാ​യി അ​റി​യി​ച്ചെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ്ര​ധാ​ന പൂ​ജാ​രി വി​ള​ക്കു​മാ​യി വേ​ദി​യി​ലെ​ത്തി​യ​പ്പോ​ള്‍ വി​ള​ക്ക് എ​നി​ക്കു ന​ല്‍​കാ​നാ​ണെ​ന്നാ​ണു ക​രു​തി.

എ​ന്നാ​ല്‍, അ​ദ്ദേ​ഹം​ത​ന്നെ ദീ​പം തെ​ളി​ച്ചു. ആ​ചാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​കും തൊ​ട്ടു​ക​ളി​ക്കേ​ണ്ട എ​ന്നു ക​രു​തി മാ​റി​നി​ന്നു. ഇ​തി​നു​ശേ​ഷം വി​ള​ക്ക് സ​ഹ​പൂ​ജാ​രി​ക്കു കൈ​മാ​റി. അ​യാ​ളും ദീ​പം തെ​ളി​ച്ച​തി​നു​ശേ​ഷം വി​ള​ക്ക് കൈ​യി​ല്‍ ത​രാ​തെ നി​ല​ത്തു​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ഞാ​ന്‍ നി​ല​ത്തു​നി​ന്ന് എ​ടു​ത്തു ക​ത്തി​ക്ക​ട്ടെ എ​ന്നാ​യി​രി​ക്കും ചി​ന്തി​ച്ച​ത്. ഞാ​ന്‍ പ​റ​ഞ്ഞു, പോ​യി പ​ണി​നോ​ക്കാ​ന്‍. താ​ന്‍ ത​രു​ന്ന പ​ണ​ത്തി​ന് അ​യി​ത്ത​മി​ല്ല​ല്ലോ. ഉ​ണ്ടോ?. ത​നി​ക്കു മാ​ത്ര​മാ​ണോ അ​യി​ത്ത​മെ​ന്ന് ചോ​ദി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

മ​ന്ത്രി​യു​ടെ കൂ​ടെ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത എം​എ​ല്‍​എ ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍ ഈ ​സം​ഭ​വ​ത്തെ വി​ശേ​ഷി​പ്പി​ച്ച​ത് അ​ല്‍​പ​ത്ത​ര​മെ​ന്നാ​ണ്. അ​യി​ത്ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.

അ​ന്ന​ത്തെ ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന താ​നും ഉ​ദ്ഘാ​ട​ക​നാ​യ മ​ന്ത്രി​യും അ​ന്നു​ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ലു​ള്ള നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​താ​യും എം​എ​ല്‍​എ പ​റ​ഞ്ഞു.

ജ​നു​വ​രി 26ന് ​പ​യ്യ​ന്നൂ​രി​ല്‍ ന​ട​ന്ന​ത്

പ​യ്യ​ന്നൂ​ര്‍ ന​മ്പ്യാ​ത്ര കൊ​വ്വ​ല്‍ ശി​വ​ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠാ​ദി​ന മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ ന​ട​പ്പ​ന്ത​ല്‍ ഉ​ദ്ഘാ​ട​ന​ത്തി​നാ​ണ് ദേ​വ​സ്വം മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍, ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​എ​ല്‍​എ​യോ​ടൊ​പ്പം എ​ത്തി​യ​ത്.

മ​ന്ത്രി​യെ സ്വീ​ക​രി​ച്ച് ക്ഷേ​ത്ര​ന​ട​യി​ലേ​ക്ക് ആ​ന​യി​ച്ച​വ​ര്‍ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​ണ് അ​ദ്ദേ​ഹ​ത്തെ ക്ഷ​ണി​ച്ച​ത്. ക്ഷേ​ത്ര​ത്തി​ല്‍​നി​ന്ന് ഭ​ദ്ര​ദീ​പ​വു​മാ​യി വ​ന്ന ശാ​ന്തി​ക്കാ​ര്‍ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി​യ​ശേ​ഷം മ​ന്ത്രി​യോ​ട് ദീ​പം കൊ​ളു​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

മു​ന്നോ​ട്ടാ​ഞ്ഞ മ​ന്ത്രി​ക്ക് ഭ​ദ്ര​ദീ​പം കൈ​മാ​റാ​തെ നി​ല​ത്തു​വ​യ്ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് നി​ല​ത്തു​വ​ച്ച ഭ​ദ്ര​ദീ​പം എ​ടു​ത്ത് ക്ഷേ​ത്രം എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ ബീ​ന മ​ന്ത്രി​ക്ക് ന​ല്‍​കാ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും മ​ന്ത്രി​യും എം​എ​ല്‍​എ​യും ഭ​ദ്ര​ദീ​പം കൊ​ളു​ത്താ​തെ മാ​റി​നി​ന്നു. മ​റ്റു​ള്ള​വ​ര്‍ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി​യ​തി​നു​ശേ​ഷം മ​ന്ത്രി ന​ട​പ്പ​ന്ത​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു.

അ​ന്ന​ത്തെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ മ​ന്ത്രി ഒ​ട്ടും പ്ര​കോ​പി​ത​നാ​കാ​തെ​യാ​ണു സം​സാ​രി​ച്ച​ത്. ചെ​റു​പ്പ​ത്തി​ല്‍ നേ​രി​ട്ട​നു​ഭ​വി​ച്ച ജാ​തി വി​വേ​ച​നം മ​ന​സി​ല്‍ മാ​യാ​ത്ത​തി​നാ​ല്‍ ഈ ​സം​ഭ​വ​ത്തി​ല്‍ മാ​ന​സി​ക പ്ര​യാ​സം വ​ന്ന​തി​നാ​ലാ​ണ് ഭ​ദ്ര​ദീ​പം കൊ​ളു​ത്താ​ത്ത​തെ​ന്നാ​ണ് മ​ന്ത്രി അ​വി​ടെ വി​ശ​ദീ​ക​രി​ച്ച​ത്.