ഭാഗ്യം കാത്തിരിക്കുന്നു; ഓണം ബമ്പർ വിൽപന സമയം നീട്ടി
Tuesday, September 19, 2023 8:43 PM IST
തിരുവനന്തപുരം: 25 കോടി രൂപ ഒന്നാം സമ്മാനം വാഗ്ദാനം ചെയ്യുന്ന ഓണം ബമ്പർ ലോട്ടറിയുടെ വിൽപന സമയം നീട്ടി സർക്കാർ.
ബുധനാഴ്ച രാവിലെ 10 വരെ ഓണം ബമ്പർ വിൽക്കാമെന്ന് സർക്കാർ അറിയിച്ചു. ടിക്കറ്റ് വിൽപന അവസാന മണിക്കൂറുകളിലും തകൃതിയായി തുടർന്നതോടെയാണ് ഈ നീക്കം.
ബുധനാഴ്ച രാവിലെ 10 വരെ ഏജന്റുമാര്‍ക്ക് ജില്ലാ ലോട്ടറി ഓഫീസില്‍ നിന്നും ലോട്ടറികള്‍ വാങ്ങാമെന്നും രാവിലെ എട്ടിന് ഓഫീസുകള്‍ തുറക്കണമെന്നും അധികൃതർ അറിയിച്ചു. ആകെ അച്ചടിച്ച 80 ലക്ഷം ടിക്കറ്റുകളിൽ 72 ലക്ഷത്തോളം ടിക്കറ്റുകളും വിറ്റുതീർന്നതായി ആണ് ഒടുവിൽ ലഭിക്കുന്ന കണക്ക്.
ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് ഓണം ബമ്പർ നറുക്കെടുപ്പ്. കഴിഞ്ഞ വര്‍ഷത്തെക്കാൾ 1,36,759 സമ്മാനങ്ങള്‍ ഇത്തവണ കൂടുതലായി ഓണം ബമ്പർ നൽകും. ആകെ 5,34,670 സമ്മാനങ്ങളാണ് വിതരണം ചെയ്യുക.