ബംഗളൂരുവിലെ പാറക്കുളത്തിൽ മലയാളി യുവാവ് മുങ്ങിമരിച്ചു
Tuesday, September 19, 2023 11:11 PM IST
ബംഗളൂരു: നെലമംഗലയ്ക്ക് സമീപം കരിങ്കൽ ക്വാറിയിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു. കൊല്ലം ശാസ്താംകോട്ട വിളയിൽ കിഴക്കയിൽ സിദ്ദിഖിന്റെ മകൻ അജ്മൽ(20) ആണ് മരിച്ചത്.
നെലമംഗലയിലെ എൽജി വെയർഹൗസിലെ ജീവനക്കാരനായ അജ്മൽ തിങ്കളാഴ്ച വൈകിട്ടാണ് സഹോദരൻ അൽത്താഫ് ഉൾപ്പെയുള്ള ആറംഗ സംഘത്തിനൊപ്പം ക്വാറിയിലെത്തിയത്. ക്വാറിയിലെ കുളത്തിൽ നീന്തുന്നതിനിടെ അജ്മലിനെ കാണാതാവുകയായിരുന്നു.
അജ്മലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി നെലമംഗല സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.