തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​പി​ച്ച് ഡ്യൂ​ട്ടി​ക്കെ​ത്തി​യ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ കെ​എ​സ്ആ​ർ​ടി​സി സ​സ്പെ​ൻ​ഡ് ചെ​യ്തു. ക​ട്ട​പ്പ​ന യൂ​ണി​റ്റി​ലെ ജ​ ന​റ​ൽ ക​ൺ​ട്രോ​ളിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. കൃ​ഷ്ണ​ൻ, ഇ​ൻ​സ്പെ​ക്ട​ർ പി.​പി. ത​ങ്ക​പ്പ​ൻ എ​ന്നി​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ഈ ​മാ​സം 18ന് ​വി​ജി​ല​ൻ​സ് ഓ​ഫീ​സ​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ക​ട്ട​പ്പ​ന ഡി​പ്പോ​യി​ൽ വി​ജി​ല​ൻ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ ഇ​വ​രോ​ട് സം​സാ​രി​ച്ച​പ്പോ​ൾ രൂ​ക്ഷ​മാ​യ മ​ദ്യ​ത്തി​ന്‍റെ ഗ​ന്ധ​വും ഭാ​ഷ​യി​ൽ അ​വ്യ​ക്ത​ത​യും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ദ​ർ ഡ്യൂ​ട്ടി ഓ​ഫീ​സ​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​വേ ഇ​രു​വ​രും മ​ദ്യ​പി​ച്ച​താ​യി ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.

കോ​ർ​പ​റേ​ഷ​നി​ൽ ന​ട​ക്കു​ന്ന ക്ര​മ​ക്കേ​ടു​ക​ളും കു​റ്റ​കൃ​ത്യ​ങ്ങ​ളും ക​ണ്ടെ​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കേ​ണ്ട​തും മ​റ്റ് ജീ​വ​ന​ക്കാ​ർ​ക്കു മാ​തൃ​ക​യു​മാ​കേ​ണ്ട സൂ​പ്പ​ർ​വൈ​സ​റി ത​സ്തി​ക​യി​ലു​ള്ള ജീ​വ​ന​ക്കാ​ർ ഡ്യൂ​ട്ടി​സ​മ​യം മ​ദ്യ​പി​ച്ച​ത് ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണ്. ജീ​വ​ന​ക്കാ​ർ മ​ദ്യ​പി​ച്ച് ഡി​പ്പോ പ​രി​സ​ര​ത്ത് എ​ത്തു​ക​യോ, ഡ്യൂ​ട്ടി നി​ർ​വ​ഹി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന സി​എം​ഡി​യു​ടെ ആ​വ​ർ​ത്തി​ച്ചു​ള്ള ഉ​ത്ത​ര​വു​ണ്ട്. അ​ത് ലം​ഘി​ച്ച​താ​ണെ​ന്ന് തെ​ളി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​രു​വ​രെ​യും അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.