കോഴിക്കോട്ട് വാഹനാപകടം; സൈനികൻ മരിച്ചു
Wednesday, September 20, 2023 12:10 PM IST
കോഴിക്കോട്: വടകരയിൽ ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ സൈനികൻ മരിച്ചു. സിഐഎസ്എഫ് ഉദ്യോഗസ്ഥനായ ചെമ്മരത്തൂര്‍ സ്വദേശി സൂരജ് ആണ് മരിച്ചത്.
ചോറോട് പുഞ്ചിരിമിൽ മേഖലയിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. ഛത്തിസ്ഗഡിൽ സേവനം ചെയ്യുന്ന സൂരജ് അവധി ലഭിച്ച് നാട്ടിലെത്തിയ വേളയിലാണ് അപകടം നടന്നത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.