തൃശൂരിലെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിൽ സംഘർഷം
Wednesday, September 20, 2023 12:40 PM IST
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ തൃശൂര്‍ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിട്ടതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
കരുവന്നൂര്‍ കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം സിപിഎം നേതാക്കളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
രണ്ട് നിരകളിലായി ബാരിക്കേഡുകള്‍ നിരത്തി പോലീസ് മാര്‍ച്ച് തടയുകയായിരുന്നു. ഇതില്‍ ഒരു നിരയിലെ ബാരിക്കേഡുകള്‍ പ്രവര്‍ത്തകര്‍ മറികടന്നതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധം തുടരുകയാണ്.