തിരുവോണം ബമ്പര്‍ : 25 കോടി നേടിയത്...
Wednesday, September 20, 2023 2:13 PM IST
തിരുവനന്തപുരം: ഇത്തവണത്തെ ഓണം ബമ്പര്‍ TE 230662 ടിക്കറ്റിന്. കോയമ്പത്തൂർ അന്നൂർ സ്വദേശി ഗോകുലം നടരാജനാണ് സമ്മാനം ലഭിച്ചതെന്നാണ് സൂചന. 25 കോടിയാണ് ഒന്നാം സമ്മാനം.
കോഴിക്കോട് ബാവാ ലോട്ടറി ഏജന്‍സിയാണ് ടിക്കറ്റ് വിറ്റത്. എസ്. ഷീബയാണ് ഏജന്റ്. പാലക്കാട് ജില്ലയിലെ വാളയാറിൽ ആണ് ടിക്കറ്റ് വിറ്റത്. മറ്റ് ഒമ്പത് പരമ്പരകള്‍ക്കും സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപാ വീതം ലഭിക്കും.
രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ്. രണ്ടാം സമ്മാനം (1 കോടി)
TH 305041, TL 894358, TC 708749, TA 781521, TD 166207, TB 398415, TB 127095, TC 320948, TB 515087, TJ 410906, TC 946082, TE 421674 , TC 287627, TE 220042, TC 151097, TG 381795, TH 314711, TG 496751, TB 617215, TJ 223848 ടിക്കറ്റുകൾക്കാണ് ലഭിച്ചത്.
കഴിഞ്ഞവര്‍ഷം ഇത് അഞ്ചുകോടി രൂപയുടെ ഒറ്റസമ്മാനം ആയിരുന്നു. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക് കിട്ടും. അഞ്ച് ലക്ഷം വീതം 10പേര്‍ക്കാണ് നാലാം സമ്മാനം. രണ്ടുലക്ഷം വീതം 10 പേര്‍ക്ക് അഞ്ചാം സമ്മാനം ലഭിക്കും.
തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ആണ് നറുക്കെടുത്തത്. പൂജാ ബമ്പര്‍ ടിക്കറ്റിന്റെ പ്രകാശനവും നടന്നു. കെ. എന്‍. ബാലഗോപാല്‍ വി.കെ. പ്രശാന്ത് എംഎല്‍എയ്ക്ക് ടിക്കറ്റ് കെെമാറി.