ആ​ല​പ്പു​ഴ: മാ​ന്നാ​റി​ൽ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പേർക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. കു​ട്ട​ൻ​പേ​രൂ​ർ വേ​ലം​പ​റ​മ്പി​ൽ സു​രേ​ഷ് കു​മാ​ർ(53), വി​ഷ്ണു ദേ​വ്(27), മ​ണ​ലി​ൽ ത​റ​യി​ൽ ദാ​മോ​ദ​ര​ൻ(73) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ചാ​ങ്ങ​യി​ൽ ക​വ​ല​യി​ൽ വ​ച്ച് ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. പ്ര​ഭാ​ത​സ​വാ​രി​ക്കാ​യി എ​ത്തി​യ സു​രേ​ഷി​നെ​യും വി​ഷ്ണു​വി​നെ​യും ആ​ക്ര​മി​ച്ച ശേ​ഷ​മാ​ണ് പാ​ൽ വാ​ങ്ങാ​നാ​യി എ​ത്തി​യ ദാ​മോ​ദ​ര​നെ തെ​രു​വു​നാ​യ ക​ടി​ച്ച​ത്.

പ​രി​ക്കേ​റ്റ​വ​ർ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ 10 പേ​ർ​ക്കാ​ണ് മാ​ന്നാ​റി​ൽ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.