അമൃത്സർ: ബി​ജെ​പി മു​ൻ എം​എ​ൽ​എ അ​രു​ൺ നാ​രം​ഗ് ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്നു. പഞ്ചാബിലെ അ​ബോ​ഹ​ർ മ​ണ്ഡ​ല​ത്തി​ലെ മു​ൻ എം​എ​ൽ​എ ആ​യി​രു​ന്നു അ​രു​ൺ നാ​രം​ഗ്.

പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​ൻ ആ​ണ് നാ​രം​ഗി​ന് ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ൽ അം​ഗ​ത്വം ന​ൽ​കി​യ​ത്. ന​രം​ഗി​നെ പാ​ർ​ട്ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത ശേ​ഷം, പ​ഞ്ചാ​ബി​ൽ എ​എ​പി കു​ടും​ബം വ​ള​രു​ക​യാ​ണെ​ന്ന് മാ​ൻ പ​റ​ഞ്ഞു.

നാ​രം​ഗ് എ​എ​പി​യി​ൽ എ​ത്തു​ന്ന​ത് അ​ബോ​ഹ​റി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

2017 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി സു​നി​ൽ ജാ​ഖ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് അ​ബോ​ഹ​ർ നി​യ​മ​സ​ഭാ സീ​റ്റി​ൽ നി​ന്ന് നാ​രം​ഗ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. പ​ഞ്ചാ​ബ് ബി​ജെ​പി അ​ധ്യ​ക്ഷ​നാ​യി ജാ​ഖ​റി​നെ നി​യ​മി​ക്കു​ന്ന​തി​നെ അ​ദ്ദേ​ഹം എ​തി​ർ​ത്തി​രു​ന്നു. തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം ബി​ജെ​പി വി​ട്ട​ത്.