പഞ്ചാബിലെ ബിജെപി മുൻ എംഎൽഎ ആംആദ്മി പാർട്ടിയിൽ
Wednesday, September 20, 2023 10:57 PM IST
അമൃത്സർ: ബിജെപി മുൻ എംഎൽഎ അരുൺ നാരംഗ് ആം ആദ്മി പാർട്ടിയിൽ ചേർന്നു. പഞ്ചാബിലെ അബോഹർ മണ്ഡലത്തിലെ മുൻ എംഎൽഎ ആയിരുന്നു അരുൺ നാരംഗ്.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ആണ് നാരംഗിന് ആം ആദ്മി പാർട്ടിയിൽ അംഗത്വം നൽകിയത്. നരംഗിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത ശേഷം, പഞ്ചാബിൽ എഎപി കുടുംബം വളരുകയാണെന്ന് മാൻ പറഞ്ഞു.
നാരംഗ് എഎപിയിൽ എത്തുന്നത് അബോഹറിലും പരിസര പ്രദേശങ്ങളിലും പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2017 നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി സുനിൽ ജാഖറിനെ പരാജയപ്പെടുത്തിയാണ് അബോഹർ നിയമസഭാ സീറ്റിൽ നിന്ന് നാരംഗ് തെരഞ്ഞെടുക്കപ്പെട്ടത്. പഞ്ചാബ് ബിജെപി അധ്യക്ഷനായി ജാഖറിനെ നിയമിക്കുന്നതിനെ അദ്ദേഹം എതിർത്തിരുന്നു. തുടർന്നാണ് അദ്ദേഹം ബിജെപി വിട്ടത്.