കൊ​ച്ചി: താ​നൂ​ര്‍ ബോ​ട്ട​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ പ​രി​ഗ​ണി​ക്കു​ന്ന ഹ​ര്‍​ജി ഒ​ക്ടോ​ബ​ര്‍ 26ലേ​ക്കു മാ​റ്റി. ചീ​ഫ് ജ​സ്റ്റീ​സ് ആ​ശി​ഷ് ജെ. ​ദേ​ശാ​യി, ജ​സ്റ്റീ​സ് വി.​ജി. അ​രു​ണ്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. മേ​യ് ഏ​ഴി​നാ​ണ് മ​ല​പ്പു​റം താ​നൂ​രി​ല്‍ ബോ​ട്ട് മ​റി​ഞ്ഞു കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 22 പേ​ര്‍ മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ല്‍ സ​മ​ഗ്ര റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി ന​ല്‍​കാ​ന്‍ നേ​ര​ത്തെ ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ മു​മ്പ് ന​ട​ന്ന ദു​ര​ന്ത​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടു​ക​ളി​ലെ ശു​പാ​ര്‍​ശ​ക​ള്‍ ന​ട​പ്പാ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ദു​ര​ന്ത​ങ്ങ​ള്‍ ഇ​നി​യും ആ​വ​ര്‍​ത്തി​ക്കു​മെ​ന്ന് ഹ​ര്‍​ജി​യി​ല്‍ ക​ക്ഷി ചേ​ര്‍​ന്ന അ​ഡ്വ. വി​ന്‍​സെ​ന്‍റ് പാ​നി​ക്കു​ള​ങ്ങ​ര ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

തു​ട​ര്‍​ന്ന് മു​ന്‍ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടു​ക​ളി​ല്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​യ​ട​ക്കം വി​ശ​ദീ​ക​രി​ക്കാ​നും ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.