കൊ​ച്ചി: ക​രു​വ​ന്നൂ​ര്‍ ത​ട്ടി​പ്പ് കേ​സി​ല്‍ സി​പി​എം നേ​താ​വ് പി.​ആ​ര്‍.​അ​ര​വി​ന്ദാ​ക്ഷ​നെ മ​ര്‍​ദി​ച്ച് മൊ​ഴി ന​ല്‍​കാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചെ​ന്ന ആ​രോ​പ​ണം ത​ള്ളി ഇ​ഡി. കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ല്‍ 24 സി​സി​ടി​വി കാ​മ​റ​ക​ള്‍ ഉ​ണ്ട്. ഈ ​കാ​മ​റ​ക​ള്‍​ക്ക് മു​ന്നി​ല്‍​വ​ച്ചാ​ണ് അ​ര​വി​ന്ദാ​ക്ഷ​നെ ചോ​ദ്യം ചെ​യ്ത​തെ​ന്ന് ഇ​ഡി വ്യ​ക്ത​മാ​ക്കി.

ചോ​ദ്യം ചെ​യ്യ​ലി​നി​ടെ ഇ​ഡി സം​ഘം മ​ര്‍​ദി​ച്ചെ​ന്ന അ​ര​വി​ന്ദാ​ക്ഷ​ന്‍റെ പ​രാ​തി​യി​ല്‍ കൊ​ച്ചി​യി​ലെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഓ​ഫീ​സി​ല്‍ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പൊ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ പോ​ലീ​സ് ന​ട​പ​ടി കാ​ര്യ​മാ​കാ​തെ മു​ന്നോ​ട്ട് പോ​കാ​നാ​ണ് ഇ​ഡി​യു​ടെ തീ​രു​മാ​നം.

അ​ര​വി​ന്ദാ​ക്ഷ​നെ ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ച് ഏ​ഴു ദി​വ​സം പി​ന്നി​ട്ട ശേ​ഷ​മാ​ണ് മ​ര്‍​ദി​ച്ചെ​ന്ന പ​രാ​തി ഉ​ന്ന​യി​ച്ച​തെ​ന്ന് ഇ​ഡി വ്യ​ക്ത​മാ​ക്കി. ഇ​ത് സം​ശ​യാ​സ്പ​ദ​മാ​ണെ​ന്നും ഇ​ഡി ആ​രോ​പി​ച്ചു.