സ്വത്ത് കണ്ടുകെട്ടിയ ഇഡി നടപടി; സാന്റിയാഗോ മാര്‍ട്ടിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി
Thursday, September 21, 2023 11:45 AM IST
കൊച്ചി: സ്വത്ത് കണ്ടുകെട്ടിയതിനെതിരെ ഇതര സംസ്ഥാന ലോട്ടറി വിതരണക്കാരനായ സാന്റിയാഗോ മാര്ട്ടിന് നല്കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി. ഇഡി നടപടിയില്‍ പരാതിയുണ്ടെങ്കില്‍ സമീപിക്കേണ്ട സമിതിയില്‍ പരാതി നല്‍കാതെ നേരെ ഹൈക്കോടതിയെ സമീപിച്ചത് നിയമത്തിന്റെ ദുരുപയോഗമാണെന്ന ഇഡിയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി തീരുമാനം.
മാര്‍ട്ടിന്റെ 900 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി മരവിപ്പിച്ചത്. സിക്കിം സംസ്ഥാന ലോട്ടറി ഉള്‍പ്പടെ നിരവധി ലോട്ടറികളുടെ മറവില്‍ കോടികളുടെ കളളപ്പണ ഇടപാട് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.
ഇതിനെതിരെ ഇയാള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും ഹര്‍ജി കോടതി തള്ളുകയായിരുന്നു. ഇതോടെയാണ് ഇയാള്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്.