വാട്ട്സ്ആപ്പ് ചാനലുമായി മോദി, 17 ലക്ഷം ഫോളോവേഴ്സ്
Thursday, September 21, 2023 7:34 PM IST
ന്യൂഡൽഹി: മെറ്റയുടെ ഏറ്റവും പുതിയ ഫീച്ചറായ വാട്ട്സ്ആപ്പ് ചാനലിൽ 17 ലക്ഷം ഫോളോവേഴ്സുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെക്സ്റ്റ്, ചിത്രങ്ങൾ, വീഡിയോകൾ, സ്റ്റിക്കറുകൾ തുടങ്ങിയവ ഫോളോവേഴ്സുമായി പങ്കിടാനാകുന്ന ഇത്തരം ചാനലുകൾ ആദ്യം തുടങ്ങിയവരിൽ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ആരംഭിച്ചു 24 മണിക്കൂറിൽ 10 ലക്ഷം ആളുകളാണ് മോദിയെ വാട്സാപ്പ് ചാനലിൽ ഫോളോ ചെയ്തത്. നിരവധി പ്രമുഖർ ഇതിനോടകം വാട്സാപ്പ് ചാനൽ തുടങ്ങിയിട്ടുണ്ട്. മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ നിരവധി പ്രമുഖർ വാട്സ്ആപ്പ് ചാനൽ ആരംഭിച്ചിട്ടുണ്ട്.