കൊ​ച്ചി: സാ​നി​റ്റ​റി പാ​ഡി​ന​ക​ത്ത് ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 29 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി. കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

ദു​ബാ​യി​ല്‍ നി​ന്നും എ​ത്തി​യ ത​മി​ഴ്‌​നാ​ട് തി​രു​പ്പൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ യു​വ​തി ഗ്രീ​ന്‍ ചാ​ന​ലി​ലൂ​ടെ സ്വ​ര്‍​ണ​വു​മാ​യി ര​ക്ഷ​പ്പെ​ടാ​നാ​ണ് ശ്ര​മി​ച്ച​ത്. ഇ​തി​ല്‍ സം​ശ​യം തോ​ന്നി​യ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​വ​രെ ദേ​ഹ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് സ്വ​ര്‍​ണം ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

സാ​നി​റ്റ​റി പാ​ഡി​ന​ക​ത്ത് ഇ​വ​ര്‍ 679 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് ക​സ്റ്റം​സ് ഇ​ത് ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.