സിപിഎം നേതാവിന്റെ ഭാര്യയ്ക്ക് നേരെ സൈബർ അധിക്ഷേപം; കോൺഗ്രസ് നേതാവ് അറസ്റ്റിൽ
Friday, September 22, 2023 9:07 AM IST
തിരുവനന്തപുരം: സിപിഎം നേതാവ് എ.എ. റഹീമിന്റെ ഭാര്യ അമൃത റഹീം ഉൾപ്പെടെയുള്ളവർക്ക് നേരെ സൈബർ അധിക്ഷേപം നടത്തിയ കോൺഗ്രസ് പ്രാദേശിക നേതാവ് പിടിയിൽ.
നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി എബിൻ കോടങ്കര(27) ആണ് പിടിയിലായത്. കോൺഗ്രസ് കോടങ്കര വാർഡ് കമ്മിറ്റി പ്രസിഡന്റ് ആണ് എബിൻ.
സാമൂഹ്യമാധ്യമങ്ങളിലൂടെ തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് അമൃത റഹീം നൽകിയ പരാതിയിലാണ് എബിനെ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.
"കോട്ടയം കുഞ്ഞച്ചൻ' എന്ന വ്യാജ ഐഡി ഉപയോഗിച്ച്, സിപിഎം വനിതാ നേതാക്കൾക്കെതിരെയും ഇയാൾ സൈബർ അധിക്ഷേപം നടത്തിയുണ്ടെന്ന് പോലീസ് അറിയിച്ചു.