ഇടുക്കി സത്രം എയർസ്ട്രിപ്പിൽ ഹെലികോപ്റ്റർ ഇറക്കി വ്യോമസേന
Friday, September 22, 2023 9:59 AM IST
തൊടുപുഴ: ദുരന്തനിവാരണ ദൗത്യങ്ങളുടെ പരീക്ഷണത്തിന്റെ ഭാഗമായി ഇടുക്കി സത്രം എയർസ്ട്രിപ്പിൽ ഹെലികോപ്റ്റർ ഇറക്കി വ്യോമസേന.
കോയമ്പത്തൂരിലെ സുലൂരിൽ നിന്നെത്തിയ വ്യോമസേനാ സംഘത്തിന്റെ ഹെലികോപ്റ്റർ ആണ് സത്രം എയർസ്ട്രിപ്പിൽ ലാൻഡ് ചെയ്തത്.
എൻസിസി കേഡറ്റുകൾക്ക് പരിശീലനം നടത്തുന്നതിനായി നിർമിച്ച എയർസ്ട്രിപ്പിൽ നേരത്തെ ചെറുവിമാനം ലാൻഡ് ചെയ്ത് പരീക്ഷണം നടത്തിയിരുന്നു. കനത്ത മഴയെത്തുടർന്ന് മാസങ്ങളായി തകർന്നുകിടക്കുന്ന എയർസ്ട്രിപ്പിന്റെ അറ്റകുറ്റപ്പണികൾ ഇതുവരെ പൂർത്തിയായിട്ടില്ല.