തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​ൻ സി​​​നി​​​മ​​​യു​​​ടെത​​​ന്നെ അ​​​ഭി​​​മാ​​​ന​​​മാ​​​യ ച​​​ല​​​ച്ചി​​​ത്ര​​​താ​​​രം മ​​​ധു​​​വി​​​ന്‍റെ ന​​​വ​​​തി ഇ​​​ന്നു ത​​​ല​​​സ്ഥാ​​​നം കൊ​​​ണ്ടാ​​​ടും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ന​​​ഗ​​​ര​​​ത്തി​​​ലെ ഗൗ​​​രീ​​​ശ​​​പ​​​ട്ട​​​ത്ത് 1933 സെ​​​പ്റ്റം​​​ബ​​​ർ 23നു ​​​ജ​​​നി​​​ച്ച പി. ​​​മാ​​​ധ​​​വ​​​ൻ നാ​​​യ​​​ർ മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യു​​​ടെ ഇ​​​തി​​​ഹാ​​​സ​​​താ​​​രം മ​​​ധു​​​വാ​​​യി മാ​​​റി​​​യി​​​ട്ട് അ​​​റു​​​പ​​​ത് വ​​​ർ​​​ഷംകൂ​​​ടി തി​​​ക​​​യു​​​ക​​​യാ​​​ണ്. ഈ ​​​സു​​​വ​​​ർ​​​ണ മു​​​ഹൂ​​​ർ​​​ത്ത​​​ങ്ങ​​​ൾ കോ​​​ർ​​​ത്തി​​​ണ​​​ക്കി ജ​​​ന്മ​​​ന​​​ഗ​​​രം ഇ​​​ന്നു മ​​​ധു​​​വി​​​നു പി​​​റ​​​ന്നാ​​​ൾ ആ​​​ശം​​​സ അ​​​ർ​​​പ്പി​​​ക്കും.

ഫി​​​ലിം ഫ്ര​​​റ്റ​​​ർ​​​ണി​​​റ്റി ഏ​​​ഷ്യാ​​​നെ​​​റ്റു​​​മാ​​​യി ചേ​​​ർ​​​ന്ന് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ‘മ​​​ധു​​​മൊ​​​ഴി’ ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം 6.45നു ​​​നി​​​ശാ​​​ഗ​​​ന്ധി​​​യി​​​ൽ അ​​​ര​​​ങ്ങേ​​​റും. മ​​​ധു​​​മൊ​​​ഴി​​​യി​​​ൽ മോ​​​ഹ​​​ൻ​​​ലാ​​​ൽ, സി​​​ദ്ദി​​​ക്, ബി​​​ജു മേ​​​നോ​​​ൻ, ഇ​​​ന്ദ്ര​​​ജി​​​ത്ത് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പി​​​റ​​​ന്നാ​​​ൾ ആ​​​ശം​​​സ​​​ക​​​ൾ നേ​​​രും. മ​​​ധു അ​​​ന​​​ശ്വ​​​ര​​​മാ​​​ക്കി​​​യ ച​​​ല​​​ച്ചി​​​ത്ര ഗാ​​​ന​​​ങ്ങ​​​ൾ ഉ​​​ൾ​​​ച്ചേ​​​രു​​​ന്ന ഗാ​​​നാ​​​ർ​​​ച്ച​​​ന ‘മ​​​ധു​​​മൊ​​​ഴി’​​​യു​​​ടെ സ​​​വി​​​ശേ​​​ഷ​​​ത​​​യാ​​​യി​​​രി​​​ക്കും.

എം. ​​​ജി. ശ്രീ​​​കു​​​മാ​​​ർ, കെ. ​​​എ​​​സ്. ചി​​​ത്ര, മ​​​ധു ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ, മൃ​​​ദു​​​ല വാ​​​ര്യ​​​ർ, ഗാ​​​യ​​​ത്രി രാ​​​ജ​​​ല​​​ക്ഷ്മി, സു​​​ദീ​​​പ് കു​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ മ​​​ധു ചി​​​ത്ര​​​ങ്ങ​​​ളി​​​ലെ മ​​​നോ​​​ഹ​​​ര ഗാ​​​ന​​​ങ്ങ​​​ൾ ആ​​​ല​​​പി​​​ക്കും. മോ​​​ഹ​​​ൻ​​​ലാ​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള താ​​​ര​​​ങ്ങ​​​ളും ഗാ​​​ന​​​ങ്ങ​​​ൾ ആ​​​ല​​​പി​​​ക്കും.

മ​​​ധു​​​മൊ​​​ഴി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​ർ ആ​​​ർ. ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ ര​​​ചി​​​ച്ച് എം. ​​​ര​​​ഞ്ജി​​​ത്ത് നി​​​ർ​​​മി​​​ച്ച ‘അ​​​തി​​​മ​​​ധു​​​രം’ എ​​​ന്ന മ​​​ധു​​​വി​​​ൻറെ ജീ​​​വ​​​ച​​​രി​​​ത്ര ഗ്ര​​​ന്ഥ​​​ത്തി​​​ന്‍റെ പ്ര​​​കാ​​​ശ​​​ന​​​വും ന​​​ട​​​ക്കും. മോ​​​ഹ​​​ൻ​​​ലാ​​​ൽ മ​​​ധു​​​വി​​​നു ആ​​​ദ്യ​​​കോ​​​പ്പി നൽകിക്കൊ​​​ണ്ടാ​​​ണ് പ്ര​​​കാ​​​ശ​​​നം നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​ത്.