വടക്കൻ കളരിമുറകൾ പ്രയോഗിക്കുമോ "വരത്തൻ'? എസ്ജി കണ്ണൂരിൽ പോരിനിറങ്ങുമെന്ന് സൂചന
Saturday, September 23, 2023 10:20 AM IST
കണ്ണൂർ: ആരാധകരുടെ പ്രിയ "എസ്ജി', തൃശൂർ "തരണ'മെന്ന ആവശ്യത്തിൽ നിന്ന് പിന്മാറി കണ്ണൂരിൽ പോരിനിറങ്ങുമെന്ന് സൂചന. പയ്യന്നൂരിലെ പെരുങ്കളിയാട്ട ധനസമാഹരണ പരിപാടിക്കിടെ നടത്തിയ ഒരു പ്രസ്താവനയാണ് സുരേഷ് ഗോപിയുടെ കണ്ണൂർ ലോക്സഭാ പോരിനുള്ള തുടക്കമെന്ന അഭ്യൂഹത്തിന് തിരിതെളിച്ചത്.
തന്നെ വരത്തനെന്ന് വിളിക്കാൻ വടക്കുള്ളവർക്ക് കുറച്ച് കാലം കൂടി മാത്രമേ അവസരമുള്ളൂ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
"തിരുവനന്തപുരത്താണ് 33 വർഷമായി ജീവിതം. തലസ്ഥാനനഗരിയിൽനിന്നുള്ള ഒരു തെക്കന്‍ വേണമെങ്കിൽ കുറച്ച് കാലത്തേക്ക് കൂടി നിങ്ങൾക്ക് വരത്തൻ എന്ന പേര് ചാർത്തിത്തരാൻ അവസരമുണ്ട്. അതുകഴിഞ്ഞാൽ നിങ്ങളുടെ സ്വന്തം ആളായി ഞാൻ വളർന്ന് വരികയാണെങ്കിൽ അത് ഏറ്റവും വലിയ സൗഭാഗ്യമായി മാറും- സുരേഷ് ഗോപി കൂട്ടിച്ചേർത്തു.