ഐഎസ് ബന്ധം; മണ്ണാർക്കാട് സ്വദേശി അറസ്റ്റിൽ
Saturday, September 23, 2023 12:33 PM IST
കൊച്ചി: ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) ഭീകരരുമായി ബന്ധമുള്ള യുവാവിനെ എൻഐഎ അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് സ്വദേശി സഹീർ തുർക്കി ആണ് പിടിയിലായത്.
"പെറ്റ് ലവേഴ്സ്' എന്ന പേരിൽ ടെലഗ്രാം ഗ്രൂപ്പ് രൂപീകരിച്ച് ഐഎസ് അനുകൂല പ്രവർത്തനം നടത്തിയിരുന്ന നബീൽ അഹമ്മദിന്റെ കൂട്ടാളിയാണ് സഹീർ തുർക്കിയെന്ന് എൻഐഎ വ്യക്തമാക്കി.
വെള്ളിയാഴ്ചയാണ് സഹീറിനെ ഇയാളുടെ വീട്ടിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്തത്. ഒളിവിൽ പോകാനും വ്യാജ സിം കാർഡ് കൈക്കലാക്കാനും നബീലിനെ സഹായിച്ചത് സഹീറാണെന്ന് എൻഐഎ വ്യക്തമാക്കി. നബീൽ ഒളിവിൽ താമസിച്ച അവനൂരിലെ ലോഡ്ജുമായി ബന്ധപ്പെട്ട രേഖകളും സഹീറിന്റെ പക്കൽ നിന്ന് പിടിച്ചെടുത്തു.
യുവാക്കളെ ഐഎസിലേക്ക് ആകർഷിക്കാനും ആയുധപരിശീലനം നൽകാനും ഇരുവരും ചേർന്ന പദ്ധതിയിട്ടിരുന്നു. കേരളത്തിലെ ചില ആരാധനാലയങ്ങൾ ആക്രമിക്കാനും ഇവർക്ക് പദ്ധതിയുണ്ടായിരുന്നു.