കോഴിക്കോട് ജില്ലയില്‍ തിങ്കളാഴ്ച സ്കൂളുകള്‍ തുറക്കും; കണ്ടെയ്ന്മെന്റ് സോണുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് തുടരും
Saturday, September 23, 2023 3:21 PM IST
കോഴിക്കോട്: നിപ നിയന്ത്രണവിധേയമായതോടെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാധാരണ നിലയിലേക്ക്. തിങ്കളാഴ്ച മുതല്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും.
എന്നാല്‍ കണ്ടെയ്ന്മെന്റ് സോണുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. കോഴിക്കോട് കോര്‍പറേഷനും ഫറൂക്ക് മുനിസിപ്പാലിറ്റിയുമാണ് നിലവില്‍ കണ്ടെയിന്മെന്റ് സോണുകളില്‍ ഉള്ളത്.
കോഴിക്കോട് നിപ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. കഴിഞ്ഞ കുറച്ച് ദിവസമായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് ഓഫ്ലൈന് ക്ലാസുകള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയത്.
അതേസമയം വിദ്യാര്‍ഥികളും അധ്യാപകരും മാസ്കും സാനിറ്റൈസറും ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത് തുടരണമെന്നും കളക്ടര്‍ അറിയിച്ചു.