തൃ​ശൂ​ർ: വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ത​ട​വു​കാ​ർ​ക്ക് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​റ്റ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ. പ്രി​സ​ൺ ഓ​ഫീ​സ​ർ അ​ജു​മോ​ൻ (36) ആ​ണ് പി​ടി​യി​ലാ​യ​ത്. ഒ​ളി​വി​ലാ​യി​രു​ന്ന ഇ​യാ​ളെ വി​യ്യൂ​ർ പോ​ലീ​സ് കാ​ല​ടി​യി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

നൂ​റ് രൂ​പ​യു​ടെ ബീ​ഡി 2500 രൂ​പ​യ്ക്കാ​ണ് ത​ട​വു​കാ​ർ​ക്ക് ഇ​യാ​ൾ വി​റ്റി​രു​ന്ന​ത്. ത​ട​വു​കാ​രി​ൽ നി​ന്ന് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​പ്പോ​ഴാ​ണ് ഉ​റ​വി​ടം അ​ന്വേ​ഷി​ച്ച​ത്. അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​യാ​ൾ മൂ​ന്നു മാ​സ​മാ​യി സ​സ്പെ​ൻ​ഷ​നി​ൽ ആ​യി​രു​ന്നു.

പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ത​ട​വു​കാ​രു​ടെ വീ​ട്ടു​കാ​ർ ഗൂ​ഗി​ൽ പേ​യി​ലൂ​ടെ​യാ​ണ് പ​ണം ന​ൽ​കി​യി​രു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ അ​ജു​മോ​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ വ​ള​രെ​യ​ധി​കം അ​ന​ധി​കൃ​ത​മാ​യ പ​ണം ഇ​ട​പാ​ടു​ക​ൾ ന​ട​ന്നി​ട്ടു​ള്ള​താ​യി ക​ണ്ടെ​ത്തി.

അ​ജു​മോ​നെ​തി​രെ മു​ൻ​പും ഇ​ത്ത​ര​ത്തി​ലു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.