സഹകരണ മേഖലയിലേക്ക് കേന്ദ്രത്തിന്റെ കഴുകൻ കണ്ണ്; വിമർശനവുമായി മുഖ്യമന്ത്രി
Saturday, September 23, 2023 11:14 PM IST
തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയിലേക്ക് കേന്ദ്രത്തിന്റെ കഴുകൻ കണ്ണെന്ന് വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവിടുത്തെ നിക്ഷേപം കണ്ട് വല്ലാത്തൊരു ആർത്തിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ മേഖലയെ തകർക്കാൻ നോട്ട് നിരോധനത്തിന്റെ കാലം മുതൽ ശ്രമിക്കുന്നു എന്നും മുഖ്യമന്ത്രി വിമർശിച്ചു.
കോൺഗ്രസിനെയും മുഖ്യമന്ത്രി വിമർശിച്ചു. നവമാധ്യമങ്ങളെ കോൺഗ്രസ് മോശമായി ഉപയോഗിക്കുന്നുവെന്നും രാഷ്ട്രീയ എതിരാളികളെക്കുറിച്ച് അവമതിപ്പ് ഉണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.