ജപ്തി നോട്ടീസ് കിട്ടിയ മൂന്നംഗ കുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു; ഒരാള്‍ ഗുരുതരാവസ്ഥയില്‍
Monday, September 25, 2023 1:13 PM IST
തൃശൂര്‍: കൊരട്ടിയില്‍ ജപ്തി നോട്ടീസ് കിട്ടിയ മൂന്നംഗ കുടുംബം ഉറക്ക ഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. കാതിക്കുടം സ്വദേശി തങ്കമണി(69), മരുമകള്‍ ഭാഗ്യലക്ഷി(48), ഇവരുടെ മകന്‍ ആദില്‍ കൃഷ്ണ(10) എന്നിവരാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
ഇവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ തങ്കമണിയുടെ നില ഗുരുതരമാണ്. മറ്റ് രണ്ട് പേരും അപകടനില തരണം ചെയ്തെന്നാണ് വിവരം.
ഭാഗ്യലക്ഷ്മിയുടെ ഭര്‍ത്താവ് പുറത്തുപോയ സമയത്ത് ഇവര്‍ ഉറക്കഗുളിക പായസത്തില്‍ കലര്‍ത്തി കഴിക്കുകയായിരുന്നെന്നാണ് സൂചന. സഹകരണ ബാങ്കില്‍നിന്ന് ഇവര്‍ 22 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിന്‍റെ തിരിച്ചടവ് മുടങ്ങിയതിനാല്‍ വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചിരുന്നു.
ആദിലിന് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു. ഇക്കാര്യത്തിലും കുടുംബം ഏറെ വിഷമത്തിലായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.