കോ​ഴി​ക്കോ​ട്: ക​രി​പ്പു​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട. അ​ഞ്ച​ര​ക്കി​ലോ സ്വ​ര്‍​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി​. മൂ​ന്ന് കോ​ടി​യോ​ളം വി​ല വ​രു​ന്ന സ്വ​ര്‍​ണ​മാ​ണ് പി​ടി​ച്ചത്.

സം​ഭ​വ​ത്തി​ല്‍ അ​ഞ്ചു​പേ​രെ ക​സ്റ്റം​സ് പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, മു​ഹ​മ്മ​ദ് മി​ഥി​ലാ​ജ്, ചേ​ലാ​ര്‍​ക്കാ​ട് സ്വ​ദേ​ശി അ​സീ​സ്, മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ സ​മീ​ര്‍, അ​ബ്ദു​ല്‍ സ​ക്കീ​ര്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മ​റ്റൊ​രു പ്ര​തി​യാ​യ ലി​ഗേ​ഷി​നെ സി​ഐ​എ​സ്എ​ഫ് പി​ടി​കൂ​ടി ക​സ്റ്റം​സി​നെ ഏ​ല്‍​പ്പി​ച്ചി​രു​ന്നു.