വധഭീഷണി നേരിടുന്നുവെന്ന് കരുവന്നൂരിലെ പരാതിക്കാരൻ
Monday, September 25, 2023 5:16 PM IST
തൃശൂർ: തനിക്ക് വധഭീഷണിയുണ്ടെന്നും ജീവൻ അപായപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെന്നും കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിലെ പരാതിക്കാരൻ സുരേഷ്. അന്വേഷണം സിപിഎം നേതാക്കളിലേക്ക് എത്തിയതിന് പിന്നാലെ തനിക്കുനേരേ ഭീഷണി വർധിച്ചുവെന്നും സുരേഷ് പറഞ്ഞു.
സ്പെഷൽ ബ്രാഞ്ചും ഇന്റലിജൻസ് ബ്യൂറോയും ഇതുസംബന്ധിച്ച് തനിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തന്നെ അന്വേഷിച്ച് വീട്ടിലേക്ക് വരെ ആളുകളെത്തിയിരുന്നു.
ബാങ്ക് മാനജർ ബിജു കരീമും ജിൽസും നേരത്തെ തന്നെ തനിക്കെതിരേ പരസ്യമായി വധഭീഷണി മുഴക്കിയിരുന്നെന്നും സുരേഷ് പറഞ്ഞു.
കരുവന്നൂർ തട്ടിപ്പ് കേസിൽ ഇഡി അന്വേഷണം തുടരുകയാണ്. കേരള ബാങ്ക് വൈസ് പ്രസിഡന്റും സിപിഎം സംസ്ഥാന സമിതി അംഗവുമായി എം.കെ.കണ്ണനെ ഇന്ന് ഇഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്.