ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണം; വാഹനങ്ങൾക്ക് തീയിട്ടു
Tuesday, September 26, 2023 6:12 AM IST
റാഞ്ചി: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണം. റാഞ്ചി-ലത്തേഹാര്‍ അതിര്‍ത്തിക്ക് അടുത്ത് ചാന്ദ്വ പോലീസ് സ്റ്റേഷൻ പരിധിയിലെ ചാട്ടി നദി പാലത്തിന് സമീപമാണ് ആക്രമണമുണ്ടായത്.
റെയില്‍വേയുമായി ബന്ധപ്പെട്ട നിര്‍മാണം നടക്കുന്ന സ്ഥലത്താണ് ആക്രമണം നടന്നത്. ആക്രമികൾ നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടു. കൂടാതെ, മേഖലയില്‍ പാര്‍ക്ക് ചെയ്തിരുന്ന നിരവധി കാറുകളും മാവോയിസ്റ്റുകള്‍ അഗ്നിക്കിരയാക്കി.
ഈ പ്രദേശത്ത് അടുത്തിടെ നടന്ന മൂന്നാമത്തെ മാവോയിസ്റ്റ് ആക്രമണമാണിത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.