അമേരിക്കയുമായി സൈനിക സഖ്യമില്ല, സഹകരണം മാത്രമെന്ന് കരസേന മേധാവി
Tuesday, September 26, 2023 11:30 AM IST
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയില്‍ സൈനിക സഖ്യമില്ലെന്ന് കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ. സഹകരിച്ചുള്ള പ്രവര്‍ത്തനമാണ് ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹിയില്‍ നടക്കുന്ന ഇന്‍ഡോ-പസഫിക് ആര്‍മി ചീഫുമാരുടെ സമ്മേളനത്തില്‍ ഇന്ത്യ-അമേരിക്ക സൈനിക മേധാവികള്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ഏതെങ്കിലും ഒരു രാജ്യത്തിനോ ഒരു കൂട്ടം രാജ്യങ്ങള്‍ക്കോ എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരസ്പരം ചില കാര്യങ്ങളും പഠിക്കാനും പല കാര്യങ്ങളും ഒരുമിച്ച് ചെയ്ത് പുരോഗതിയിലേക്ക് നീങ്ങാനുള്ള നടപടി മാത്രമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൈനയ്ക്കെതിരായി ഇന്ത്യയും അമേരിക്കയും ഒരുമിച്ച് സഖ്യമുണ്ടാക്കിയെന്ന തരത്തില്‍ വിദേശമാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്ന പശ്ചാത്തലത്തിലാണ് കരസേന മേധാവിയുടെ പ്രതികരണം.
ഇന്നും നാളെയുമായി ഡല്‍ഹിയില്‍ നടക്കുന്ന സമ്മളനത്തില്‍ 30 രാജ്യങ്ങളുടെ കരസേനാ മേധാവികള്‍ പങ്കെടുക്കും. യോഗത്തിന് അമേരിക്കയും ഇന്ത്യയും സംയുക്തമായാണ് നേതൃത്വം നല്‍കുന്നത്.