ഗൃഹനാഥനെ വീടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
Tuesday, September 26, 2023 11:47 AM IST
കാസർഗോഡ്: തൃക്കരിപ്പൂരിൽ ഗൃഹനാഥനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പരിത്തിച്ചാലിൽ എം.വി.ബാലകൃഷ്ണനെയാണ്(54) വീടിനുള്ളിൽ ചോരവാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിൽ ചന്തേര പോലീസ് അന്വേഷണം തുടങ്ങി. സ്ഥലത്ത് വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തും.
മരിച്ചയാൾക്ക് എന്തെങ്കിലും തരത്തിലുള്ള സാന്പത്തിക പ്രശ്നങ്ങളോ മറ്റു പ്രശ്നങ്ങളോ ഉണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.