വീണ്ടും കടക്കെണി മരണം; ജപ്തി നോട്ടീസ് ലഭിച്ച ഓട്ടോ ഡ്രൈവർ ജീവനൊടുക്കി
Tuesday, September 26, 2023 6:59 PM IST
തൃശൂർ: വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് അധികൃതർ ജപ്തി നോട്ടീസ് അയച്ചതിൽ മനംനൊന്ത് ഓട്ടോറിക്ഷാ ഡ്രൈവർ ജീവനൊടുക്കി. മാള കുഴൂർ സ്വദേശി ബിജു(42) ആണ് മരിച്ചത്.
ഇന്ന് വൈകിട്ടോടെയാണ് പാറപ്പുറം മേഖലയിലെ വീട്ടിനുള്ളിൽ ബിജുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുഴൂർ സഹകരണ ബാങ്കിൽ നിന്ന് മൂന്ന് ലക്ഷത്തോളം രൂപ ബിജു വായ്പ എടുത്തിരുന്നതായും ഇത് തിരിച്ചടയ്ക്കാൻ സാധിച്ചിരുന്നില്ലെന്നും ബന്ധുക്കൾ അറിയിച്ചു.
ജപ്തി നോട്ടീസിനെപ്പറ്റി സംസാരിക്കാൻ ബിജുവിന്റെ ഭാര്യ ബാങ്കിലേക്ക് പോയതിന് പിന്നാലെയാണ് ഇയാളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.