പ​ത്ത​നം​തി​ട്ട: മൈ​ല​പ്ര സ​ഹ​ക​ര​ണ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് 89 ബി​നാ​മി വാ​യ്പ​ക​ളി​ലാ​യി 86.12 കോ​ടി രൂ​പ​യു​ടെ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്തു. സ​ഹ​ക​ര​ണ സം​ഘം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തെ തു​ട​ര്‍​ന്ന് ക​ണ്ടെ​ത്തി​യ ക്ര​മ​ക്കേ​ടു സം​ബ​ന്ധി​ച്ച് പ​ത്ത​നം​തി​ട്ട പോ​ലീ​സ് എ​ഫ്‌​ഐ​ആ​റി​ട്ട കേ​സ് ക്രൈം​ബ്രാ​ഞ്ച് സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട മൈ​ഫു​ഡ് റോ​ള​ക​ര്‍ ക​മ്പ​നി​യി​ലേ​ക്ക് ഗോ​ത​മ്പ് വാ​ങ്ങി​യ​തി​ലെ 3.94 കോ​ടി രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ കേ​സും ഏ​റ്റെ​ടു​ത്ത​ത്.

ബി​നാ​മി വാ​യ്പാ കേ​സി​ല്‍ നി​ല​വി​ല്‍ ബാ​ങ്കി​ന്റെ മു​ന്‍ സെ​ക്ര​ട്ട​റി ജോ​ഷ്വാ മാ​ത്യു​വും മു​ന്‍ പ്ര​സി​ഡ​ന്റ് ജെ​റി ഈ​ശോ ഉ​മ്മ​നും പ്ര​തി​ക​ളാ​ണ്. ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ള്‍, ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍​കൂ​ടി ഈ ​കേ​സി​ല്‍ പ്ര​തി​ക​ളാ​കാ​നി​ട​യു​ണ്ട്.

സ​ഹ​ക​ര​ണ വ​കു​പ്പ് ച​ട്ടം 65 പ്ര​കാ​രം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഓ​രോ ബി​നാ​മി വാ​യ്പ​യു​ടെ​യും ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി ചു​രു​ങ്ങി​യ​ത് 10 പേ​ര്‍ വീ​ത​മു​ണ്ട്. ഇ​വ​രി​ല്‍ ചി​ല​ര്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​നു പി​ന്നാ​ലെ പ​ണം തി​രി​ച്ച​ട​യ്ക്കാ​ന്‍ നെ​ട്ടോ​ട്ടം തു​ട​ങ്ങി​യി​ട്ടു​ണ്ട്. വാ​യ്പ എ​ടു​ത്തി​ട്ടു​ള്ള​വ​രെ​ല്ലാം കേ​സി​ല്‍ പ്ര​തി​ക​ളാ​യേ​ക്കും.

നി​ര​വ​ധി ഘ​ട്ട​ങ്ങി​ലൂ​ടെ​യാ​ണ് ഒ​രു വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​തി​ന് അ​നു​വാ​ദം ന​ല്‍​കു​ന്ന​ത് ഭ​ര​ണ സ​മി​തി​യം​ഗ​ങ്ങ​ളാ​ണ്. ച​ട്ടം മ​റി ക​ട​ന്ന് വാ​യ്പ അ​നു​വ​ദി​ച്ച​ത് ഓ​ഡി​റ്റി​ലൂ​ടെ ക​ണ്ടെ​ത്താ​തി​രു​ന്ന​തും ക​ണ്ടെ​ത്തി​യ​പ്പോ​ള്‍ ന​ട​പ​ടി​യെ​ടു​ക്കാ​തെ ഇ​രു​ന്ന​തും കു​റ്റ​കൃ​ത്യ​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടാ​മെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സൂ​ചി​പ്പി​ച്ചു.

ഇ​തി​നി​ടെ മൈ​ല​പ്ര സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ നി​ക്ഷേ​പി​ച്ച 86 ല​ക്ഷം രൂ​പ തി​രി​കെ ന​ല്‍​കി​യി​ല്ലെ​ന്നു​ള്ള പ​രാ​തി​യി​ല്‍ മു​ന്‍ സെ​ക്ര​ട്ട​റി ജോ​ഷ്വാ മാ​ത്യു​വി​ന്‍റെ അ​റ​സ്റ്റ് തി​ങ്ക​ളാ​ഴ്ച പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്ന ജോ​ഷ്വാ മാ​ത്യു​വി​നെ തി​രി​കെ ഹാ​ജ​രാ​ക്കി​യ​തി​നു പി​ന്നാ​ലെ പ​ത്ത​നം​തി​ട്ട ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ പോ​ലീ​സി​ന്‍റെ അ​പേ​ക്ഷ എ​ത്തു​ക​യാ​യി​രു​ന്നു. അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് ര​ണ്ടു​ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ലും വി​ട്ടു. പ​ത്ത​നം​തി​ട്ട ട്രി​നി​റ്റി സ്ഥാ​പ​ന ഉ​ട​മ രാ​ജേ​ന്ദ്ര​പ്ര​സാ​ദ് ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.