തി​രു​വ​ന​ന്ത​പു​രം: സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ നി​ക്ഷേ​പ​ങ്ങ​ള്‍ സു​ര​ക്ഷി​ത​മ​ല്ലെ​ന്ന പ്ര​ച​ര​ണം വ​സ്തു​ത​ക​ള്‍​ക്ക് നി​ര​ക്കു​ന്ന​ത​ല്ലെ​ന്നും മേ​ഖ​ല​യെ ത​ക​ര്‍​ക്കാ​നു​ള്ള ഗൂ​ഢ​ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും സ​ഹ​ക​ര​ണ​വ​കു​പ്പ് മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ.

ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് പ്ര​തി​സ​ന്ധി​യി​ല്‍ ആ​യ​പ്പോ​ൾ പ​ണം ഇ​ടാ​ക്കു​ന്ന നി​യ​മ ന​ട​പ​ടി​ക​ള്‍ തു​ട​ര്‍​ന്ന​തി​നൊ​പ്പം നി​ക്ഷേ​പ​ക​ര്‍​ക്ക് സം​ര​ക്ഷ​ണം ഒ​രു​ക്കാ​ന്‍ ജി​ല്ല​യി​ലെ ബാ​ങ്കു​ക​ള്‍ ചേ​ര്‍​ന്ന് ക​ണ്‍​സോ​ഷ്യം രൂ​പീ​ക​രി​ച്ച് 20 കോ​ടി രൂ​പ ന​ല്‍​കു​ക​യും ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

സ​ഹ​ക​ര​ണ വി​ക​സ​ന ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ല്‍ നി​ന്ന് അ​ഞ്ച് കോ​ടി രൂ​പ​യും റി​സ​ര്‍​വ് ഫ​ണ്ടി​ല്‍ നി​ന്ന് ര​ണ്ട് കോ​ടി​യും ക​രു​വ​ന്നൂ​ര്‍ ബാ​ങ്കി​ന് ന​ല്‍​കി​യി​രു​ന്നു. പ്ര​വ​ര്‍​ത്ത​നം സാ​ധാ​ര​ണ​നി​ല​യി​ലേ​ക്ക് എ​ത്തി​ച്ച് ജ​ന​ങ്ങ​ള്‍​ക്ക് പ​ണം ന​ല്‍​കു​ന്ന​തി​നാ​യി​രു​ന്നു ഈ ​സ​ഹാ​യ​ങ്ങ​ളെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ നി​ക്ഷേ​പ​ത്തി​ന് സ​ഹ​ക​ര​ണ നി​ക്ഷേ​പ ഗ്യാ​ര​ന്‍റി ബോ​ര്‍​ഡ് സു​ര​ക്ഷ ഉ​റ​പ്പു നി​ല്‍​കു​ന്നു​ണ്ട്. അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ഗ്യാ​ര​ന്‍റി​യാ​ണ് ബോ​ര്‍​ഡ് ഉ​റ​പ്പു ന​ല്‍​കു​ന്ന​തെ​ന്നും മ​ന്ത്രി വാ​സ​വ​ൻ പ​റ​ഞ്ഞു.