സോളാർ ഗൂഢാലോചന; ഗണേഷ് കുമാർ നേരിട്ട് ഹാജരകണമെന്ന ഉത്തരവിന് സ്റ്റേ
Tuesday, September 26, 2023 10:16 PM IST
കൊട്ടാരക്കര: സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ പരാതിയിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാനായി ഗൂഢാലോചന നടത്തിയെന്ന കേസിൽ കെ.ബി. ഗണേഷ് കുമാർ എംഎൽഎയ്ക്ക് ആശ്വാസം. ഗണേഷ് നേരിട്ട് ഹാജരാകണമെന്ന കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
ഗണേഷ് ഹാജരാകണമെന്ന മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഒക്ടോബർ 16 വരെ സ്റ്റേ ചെയ്യുന്നതായി ഹൈക്കോടതി വ്യക്തമാക്കി. ഒക്ടോബർ 16-നാകും കേസ് കോടതി വീണ്ടും പരിഗണിക്കുക.
നേരത്തെ, ഒക്ടോബർ 18-ന് കൊട്ടാരക്കര കോടതിയിൽ ഹാജരാകണമെന്ന് കാട്ടി ഗണേഷിന് കോടതി സമൻസ് നൽകിയിരുന്നു.