യുപിയില്‍ റെയില്‍വേ പ്ലാറ്റ്ഫോമിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി
Wednesday, September 27, 2023 12:39 PM IST
ലക്നോ: ഉത്തര്‍പ്രദേശിലെ മഥുര റെയില്‍വേ പ്ലാറ്റ്ഫോമിലേക്ക് ട്രെയിന്‍ ഇടിച്ചു കയറി. ചൊവ്വാഴ്ച രാത്രി 11ന് ആയിരുന്നു സംഭവം. യാത്രക്കാര്‍ ഇതിനകം ഇറങ്ങിയതിനാല്‍ ആർക്കും പരിക്കില്ല.
ഡല്‍ഹി ഷാഖുര്‍ ഭാസ്തി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് ട്രെയിനാണ് പ്ലാറ്റ്ഫോമിലേക്ക് പാഞ്ഞുകയറിയത്.
അപകടകാരണം വ്യക്തമല്ലെന്നും അന്വേഷിച്ചുവരികയാണെന്നും മഥുര സ്റ്റേഷന് ഡയറക്ടര്‍ എസ്.കെ. ശ്രീവാസ്തവ പറഞ്ഞു.