രണ്ടര വയസുകാരന്റെ ചെവി നായ കടിച്ചെടുത്തു
Wednesday, September 27, 2023 1:05 PM IST
പാലക്കാട്: തൃത്താലയില്‍ രണ്ടര വയസുകാരന്റെ ചെവി നായ കടിച്ചെടുത്തു. ആനക്കര കുമ്പിടി പെരുമ്പലത്ത് മുഹമ്മദിന്റെ മകന് സബാഹുദീനെയാണ് ചെവിയാണ് നായ നായ ആക്രമിച്ചത്.
ചൊവ്വാഴ്ച രാത്രി ഏഴരയോടു കൂടിയാണ് സംഭവം. മാതാവിനൊപ്പം വീടിന് പുറത്തിറങ്ങിയ കുട്ടിയെ നായ ആക്രമിക്കുകയായിരുന്നു. വലതുവശത്തെ ചെവിയുടെ നല്ലൊരു ഭാഗവും നായ കടിച്ചെടുത്തു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.