ച​ണ്ഡീ​ഗ​ഡ്: പ​ഞ്ചാ​ബി​ലെ മൊ​ഹാ​ലി​യി​ലു​ള്ള കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. ആ​റ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു.

ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.​ഇ​ന്ന് രാ​വി​ലെ 11നാ​ണ് കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ല്‍ തീ ​പ​ട​ര്‍​ന്ന​ത്. തീ ​ഇ​പ്പോ​ഴും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​ട്ടി​ല്ല. അ​ഗ്നി​ര​ക്ഷാ സേ​ന എ​ത്തി തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.