സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ഭൂമി, ക്വാറി മാഫിയ; വിമര്‍ശനവുമായി സിപിഐ
Wednesday, September 27, 2023 3:47 PM IST
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗണ്‍സിലില്‍ സര്‍ക്കാരിന് അതിരൂക്ഷ വിമര്‍ശനം. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും മുഖം വികൃതമാണ്. തിരുത്താതെ മുന്നോട്ട് പോയിട്ട് കാര്യമില്ലെന്ന് അംഗങ്ങള്‍ പറഞ്ഞു.
കേരളീയവും ജനസദസും കൊണ്ട് കാര്യമില്ല. പൗരപ്രമുഖന്മാരെയല്ല മുഖ്യമന്ത്രിയും മന്ത്രിമാരും കാണേണ്ടതെന്നും യോഗം അഭിപ്രായപ്പെട്ടു. സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ഭൂമി ക്വാറി മാഫിയ ആണെന്നും അംഗങ്ങള്‍ വിമര്‍ശിച്ചു.
സിപിഐ മന്ത്രിമാര്‍ക്കെതിരേയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. റെവന്യൂ, കൃഷി മന്ത്രിമാര്‍ ഒന്നും ചെയ്യന്നില്ല. മന്ത്രിമാരുടെ ഓഫീസില്‍ കാര്യമായ പ്രവര്‍ത്തനം ഉണ്ടാകുന്നില്ല. സര്‍വത്ര അഴിമതിയാണ് നടക്കുന്നതെന്നും കൗണ്‍സില്‍ വിമര്‍ശിച്ചു.
വസ്ത്രാക്ഷേപ സമയത്ത് പാണ്ഡവരെ പോലെ ഇരിക്കരുതെന്നും ധര്‍മം സംരക്ഷിക്കാന്‍ സിപിഐ നേതൃത്വം പടയാളികളാകണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.