ഇന്ത്യയ്ക്ക് 353 റണ്‍സ് വിജയലക്ഷ്യം
Wednesday, September 27, 2023 6:30 PM IST
രാജ്കോട്ട്: ഓസ്ട്രേലിയയ്ക്കെതിരായ അവസാനത്തെ എകദിനത്തിൽ ഇന്ത്യയ്ക്ക് 353 റണ്‍സ് വിജയലക്ഷ്യം. ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 352 റണ്‍സെടുത്തു.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണറുമാരായ ഡേവിഡ് വാർണറും മിച്ചൽ മാർഷും ഒരുക്കിയത്. ഇരുവരും ചേർന്ന് 78 റണ്‍സിന്റെ കൂടുക്കെട്ട് പടുത്തുയർത്തു. 34 പന്തിൽ 56 റണ്‍സെടുത്ത വാർണറുടെ വിക്കറ്റാണ് ഓസ്ട്രേലിയ്ക്ക് ആദ്യം നഷ്ടമായത്.
വാർണർക്കു പിന്നാലെ ക്രീസിലെത്തിയ സ്റ്റീവ് സ്മിത്തും കളംവാണു. 61 പന്തിൽ 74 റണ്‍സാണ് സ്മിത്തിന്റെ ബാറ്റിൽനിന്നും പിറന്നത്. ഇതിനിടെ 84 പന്തിൽ 96 റണ്‍സെടുത്ത മാർഷിനെ ഓസീസിന് നഷ്ടമായിരുന്നു. മാർഷും സ്മിത്തും ചേർന്ന് 137 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ലബുഷെയ്നും അർധ സെഞ്ചുറുമായി തിളങ്ങി. 58 പന്തിൽ 72 റണ്‍സായിരുന്നു ലബുഷെയ്ന്റെ സന്പാദ്യം.
ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി. കുൽദീപ് യാദവ് രണ്ട് വിക്കറ്റും നേടി.