രാ​ജ്കോ​ട്ട്: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ അ​വ​സാ​ന​ത്തെ​​ എ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് 353 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ഓ​സ്ട്രേ​ലി​യ നി​ശ്ചി​ത 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 352 റ​ണ്‍​സെ​ടു​ത്തു.

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഓ​സ്ട്രേ​ലി​യ​യ്ക്ക് മി​ക​ച്ച തു​ട​ക്ക​മാ​ണ് ഓ​പ്പ​ണ​റു​മാ​രാ​യ ഡേ​വി​ഡ് വാ​ർ​ണ​റും മി​ച്ച​ൽ മാ​ർ​ഷും ഒ​രു​ക്കി​യ​ത്. ഇ​രു​വ​രും ചേ​ർ​ന്ന് 78 റ​ണ്‍​സി​ന്‍റെ കൂ​ടു​ക്കെ​ട്ട് പ​ടു​ത്തു​യ​ർ​ത്തു. 34 പ​ന്തി​ൽ 56 റ​ണ്‍​സെ​ടു​ത്ത വാ​ർ​ണ​റു​ടെ വി​ക്ക​റ്റാ​ണ് ഓ​സ്ട്രേ​ലി​യ്ക്ക് ആ​ദ്യം ന​ഷ്ട​മാ​യ​ത്.

വാ​ർ​ണ​ർ​ക്കു പി​ന്നാ​ലെ ക്രീ​സി​ലെ​ത്തി​യ സ്റ്റീ​വ് സ്മി​ത്തും ക​ളം​വാ​ണു. 61 പ​ന്തി​ൽ 74 റ​ണ്‍​സാ​ണ് സ്മി​ത്തി​ന്‍റെ ബാ​റ്റി​ൽ​നി​ന്നും പി​റ​ന്ന​ത്. ഇ​തി​നി​ടെ 84 പ​ന്തി​ൽ 96 റ​ണ്‍​സെ​ടു​ത്ത മാ​ർ​ഷി​നെ ഓ​സീ​സി​ന് ന​ഷ്ട​മാ​യി​രു​ന്നു. മാ​ർ​ഷും സ്മി​ത്തും ചേ​ർ​ന്ന് 137 റ​ണ്‍​സി​ന്‍റെ കൂട്ടുകെട്ട് പ​ടു​ത്തു​യ​ർ​ത്തി. ല​ബു​ഷെ​യ്നും അ​ർ​ധ സെ​ഞ്ചു​റു​മാ​യി തി​ള​ങ്ങി. 58 പ​ന്തി​ൽ 72 റ​ണ്‍​സാ​യി​രു​ന്നു ല​ബു​ഷെ​യ്ന്‍റെ സ​ന്പാ​ദ്യം.

ഇ​ന്ത്യ​യ്ക്കാ​യി ജ​സ്പ്രീ​ത് ബും​റ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. കു​ൽ​ദീ​പ് യാ​ദ​വ് ര​ണ്ട് വി​ക്ക​റ്റും നേ​ടി.