വർക്കലയിൽ വിദേശ വനിതയ്ക്കു നേരേ പീഡനശ്രമം
Wednesday, September 27, 2023 8:25 PM IST
തിരുവനന്തപുരം: വർക്കലയിൽ വിദേശിയായ പതിനേഴു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം. ജർമൻ പൗരയായ പെണ്‍കുട്ടിയെയാണ് പീഡിപ്പിക്കാൻ ശ്രമം നടന്നത്.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വർക്കല പോലീസ് കേസെടുത്തു. ബീച്ചിൽ നിന്നും താമസ സ്ഥലത്തേക്ക് പോകവെയാണ് സംഭവം നടന്നത്.
സെപ്റ്റംബർ 16-നായിരുന്നു സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംശയമുള്ള ചിലരെ വർക്കല പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തും. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.