ജിമെയിലില്‍ പണി കിട്ടുന്നവരാണോ നിങ്ങള്‍? പുത്തന്‍ ഫീച്ചറുമായി കമ്പനി
വെബ് ഡെസ്ക്
Thursday, September 28, 2023 6:17 AM IST
ഒരു ദിവസം നിങ്ങള്‍ക്ക് എത്രത്തോളം മെയിലുകളാണ് ഇന്‍ബോക്‌സിലെത്തുന്നത്? ആകെ 15 ജിബി മാത്രം സ്‌റ്റോറേജുള്ള ജിമെയില്‍ അക്കൗണ്ടിലേക്ക് ഒഴുകിയെത്തുന്ന അനാവശ്യ മെയിലുകള്‍ കളയുക എന്ന് പറയുന്നത് വലിയ പണിയാണെന്ന് എടുത്ത് പറയേണ്ടതില്ല. ഇവ ഡിലീറ്റ് ചെയ്യാനുള്ള ബുദ്ധിമുട്ട് മൂലം പിന്നത്തേക്ക് വച്ച് സ്‌പെയ്‌സ് തീരാറായവരും ഏറെ.
എന്നാല്‍ ഒറ്റയടിക്ക് 50 മെയിലുകള്‍ വരെ കളയാന്‍ സഹായിക്കുന്ന ഫീച്ചര്‍ ഉടന്‍ വരുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി. ഡെസ്‌ക്ടോപ്പ് വേര്‍ഷനില്‍ ഇത് നേരത്തെ സാധ്യമായിരുന്നുവെങ്കിലും ഇങ്ങനെ ബള്‍ക്ക് ഡിലീറ്റ് ഓപ്ഷന്‍ ഫോണില്‍ ലഭ്യമായിരുന്നില്ല. ഇത് വരുന്നതോടെ ഫോണിലെ ജിമെയില്‍ ആപ്പ് തുറന്ന് തന്നെ അനാവശ്യ സന്ദേശങ്ങള്‍ ഒറ്റയടിക്ക് കളയാം.
ജി മെയിലിന്‍റെ ആന്‍ഡ്രോയിഡ് 2023.08.20.561750975 വേര്‍ഷനിലാണ് പുതിയ ഫീച്ചര്‍ ലഭ്യമാകുക. ആന്‍ഡ്രോയിഡിന്‍റെ 13,14 വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്കും ഈ അപ്‌ഡേറ്റ് ലഭ്യമാകും. പുത്തൻ ഫീച്ചർ മറ്റ് വേര്‍ഷനുകളിലേക്കും വൈകാതെ എത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.