ഏഷ്യൻ ഗെയിംസ്: വുഷുവിൽ ഇന്ത്യയുടെ റോഷിബിന ദേവിക്ക് വെള്ളി
Thursday, September 28, 2023 8:17 AM IST
ഹാങ്ഝൗ: ഏഷ്യൻ ഗെയിംസ് വനിതാ 60 കിലോഗ്രാം സൻഡ വുഷുവിൽ ഇന്ത്യയുടെ റോഷിബിന ദേവിക്ക് വെള്ളി. ഫൈനലിൽ ചൈനയുടെ വു ഷിയാവെയോട് 0-2ന് റോഷിബിന പരാജയപ്പെട്ടു. ഇതോടെ വെള്ളി മെഡൽ ഉറപ്പിക്കുകയായിരുന്നു.
ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ഇന്ത്യ വുഷുവിലൂടെ നേടുന്ന എട്ടാമത്തെ മെഡലാണിത്. 2018 ഏഷ്യൻ ഗെയിംസിൽ സെമിയിൽ പ്രവേശിച്ചതിലൂടെ മണിപ്പൂരി താരമായ റോഷിബിന വെങ്കലം നേടിയിരുന്നു.