സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണം; സിബിഐയ്ക്ക് കത്തയച്ച് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ
Thursday, September 28, 2023 3:56 PM IST
വാളയാര്‍: വാളയാര്‍ കേസിലും സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യം. കെ.പി. സതീശനെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ സിബിഐയ്ക്ക് കത്തു നല്കി.
കേസ് അട്ടിമറിക്കാന്‍ കെ.പി.സതീശന് ശ്രമിക്കുന്നുവെന്ന ആരോപണമുന്നയിച്ചാണ് കത്തു നല്‍കിയിരിക്കുന്നത്. കേസിന്റെ ചുമതലകളില്‍ നിന്ന് നീക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്.
മുമ്പ് അട്ടപ്പാടി മധു വധക്കേസില്‍ കെ.പി.സതീശന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. കേസില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.