മണിപ്പുർ വീണ്ടും കലുഷിതം; മുഖ്യമന്ത്രിയുടെ സ്വകാര്യ വസതിക്കടുത്ത് പ്രതിഷേധം
Thursday, September 28, 2023 11:07 PM IST
ഇംഫാൽ: മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. മണിപ്പുരില്‍ വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലാണ് പ്രതിഷേധം ആളിക്കത്തുന്നത്.
പ്രതിഷേധക്കാര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ വസതിയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചു. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ മുഖ്യമന്ത്രിയുടെ സ്വകാര്യവസതിയിലേക്കാണ് പ്രതിഷേധക്കാർ മാര്‍ച്ച് നടത്തിയത്.
നാനൂറോളം മെയ്തെയ് സംഘടനകളുടെ പ്രതിഷേധമാണ് നടന്നത്. പ്രതിഷേധക്കാരും പോലീസും അര്‍ധസൈനിക വിഭാഗവും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാനായി കണ്ണീര് വാതകവും ലാത്തിചാര്‍ജും നടത്തി.
സ്ഥലത്ത് വെടിവയ്പ് ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. വിദ്യാർഥികളുടെ മരണത്തിന് പിന്നില്‍ കുക്കി വിഭാഗമാണെന്നും മെയ്തെയ് കുട്ടികള്‍ക്ക് നീതി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കഴിഞ്ഞ ജൂലൈയിൽ കാണാതായ മെയ്തെയ് വിഭാഗത്തിൽപ്പെട്ട പിജാം ഹേംജിത് (20), ഹിജാം ലിംതോയിപി (17) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു പ്രതിഷേധം ആരംഭിച്ചത്.