കരുവന്നൂര്‍ തട്ടിപ്പ്: കോണ്‍ഗ്രസിന്റെ സഹകരണ സംരക്ഷണ പദയാത്ര ഇന്ന്
Friday, September 29, 2023 10:39 AM IST
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് വെള്ളയാഴ്ച പദയാത്ര നടത്തും. ബാങ്കിന് മുന്നില്‍ നിന്നും കളക്ട്രേറ്റിലേക്കാണ് യാത്ര. കെപിസിസി വൈസ്പ്രസിഡന്റ് ടി.സിദ്ദീഖാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്.
ഡിസി അധ്യക്ഷന്‍ ജോസ് വള്ളൂരും ടി.എന്‍.പ്രതാപന് എംപിയുമാണ് പദയാത്ര നയിക്കുന്നത്. ഒരുദിവസം നീണ്ടുനില്‍ക്കുന്ന യാത്ര വൈകുന്നേരം അഞ്ചോടെ കളക്ട്രേറ്റില്‍ എത്തും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന് പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
കരിവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെതിരേ ബിജെപിയും പദയാത്രയ്ക്ക് ഒരുങ്ങുകയാണ്. അടുത്ത മാസം രണ്ടിനാകും യാത്ര.
അതിനിടെ, കരുവന്നൂര്‍ കേസില്‍ ഇഡി ചോദ്യം ചെയ്ത സിപിഎം സംസ്ഥാന സമിതി അംഗം എം.കെ.കണ്ണന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. തൃശൂര്‍ രാമനിലയത്തിലെത്തിയാണ് കണ്ണന് മുഖ്യമന്ത്രിയെ കണ്ടത്.