കരുവന്നൂര്‍ കേസ്; എം.കെ.കണ്ണന് ഇഡി ഓഫീസില്‍ ഹാജരായി
Friday, September 29, 2023 11:19 AM IST
കൊച്ചി: കരുവന്നൂര്‍ കേസില്‍ സിപിഎം സംസ്ഥാന സമിതി അംഗം എം.കെ.കണ്ണന് ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. രാവിലെ 11നാണ് കണ്ണന് കൊച്ചിയിലെ ഇഡി ഓഫീസില്‍ എത്തിയത്.
തൃശൂര്‍ രാമനിലയത്തിലെത്തി രാവിലെ മുഖ്യമന്ത്രിയെ കണ്ട ശേഷമാണ് കണ്ണന് ചോദ്യം ചെയ്യലിന് ഹാജരായത്. കരുവന്നൂര്‍ കേസില്‍ ഇത് രണ്ടാം തവണയാണ് കണ്ണനെ ഇഡി ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച കണ്ണനെ എട്ട് മണിക്കൂറിലധികം ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചതാണ്. കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ സിപിഎം നേതാവ് പി.ആര്.അരവിന്ദാക്ഷന്, ബാങ്ക് മുന്‍ ജീവനക്കാരന് ജില്‍സ് എന്നിവരില്‍നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണനെ വിശദമായി ചോദ്യം ചെയ്യാനാണ് ഇഡി ഒരുങ്ങുന്നത്.