ന്യൂ​ഡ​ൽ​ഹി: ഉ​ഭ​യ​സ​മ്മ​ത ലൈം​ഗി​ക​ബ​ന്ധ​ത്തി​നു​ള്ള കു​റ​ഞ്ഞ പ്രാ​യം 18 വ​യ​സ് ആ​യി തു​ട​രു​ന്ന​താ​ണ് അ​ഭി​കാ​മ്യ​മെ​ന്ന് നി​യ​മ ക​മ്മീ​ഷ​ൻ.

പ്രാ​യ​പ​രി​ധി 18-ൽ ​നി​ന്ന് 16 ആ​യി കു​റ​യ്ക്ക​ണ​മെ​ന്നു​ള്ള ആ​വ​ശ്യം പൂ​ർ​ണ​മാ​യി അം​ഗീ​ക​രി​ക്കു​ന്ന​ത് ബാ​ല​വി​വാ​ഹ​ങ്ങ​ളു​ടെ വ​ർ​ധ​ന​വി​നും പോ​ക്സോ നി​യ​മ​ത്തി​ൽ വെ​ള്ളം ചേ​ർ​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കു​മെ​ന്ന് ഋ​തു​രാ​ജ് അ​വ​സ്തി അ​ധ്യ​ക്ഷ​നാ​യ 22-ാം നി​യ​മ ക​മ്മീ​ഷ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി.

ഉ​ഭ​യ​സ​മ്മ​ത ബ​ന്ധ​ങ്ങ​ൾ​ക്കു​ള്ള കു​റ​ഞ്ഞ പ്രാ​യം 18 ആ​യി നി​ല​നി​ർ​ത്തു​മ്പോ​ൾ ത​ന്നെ, 16 മു​ത​ൽ 18 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള​വ​ർ പ​ര​സ്പ​ര സ​മ്മ​ത​തോ​ടെ ശാ​രീ​രി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത് കു​റ്റ​ക​ര​മാ​യി കാ​ണു​ന്ന​ത് ത​ട​യാ​നു​ള്ള നി​യ​മ​ഭേ​ദഗ​തി​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്ന് ക​മ്മീ​ഷ​ൻ പ​റ​ഞ്ഞു.

പ്ര​തി​കാ​ര​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി കൗ​മാ​ര​ക്കാ​രെ പോ​ക്സോ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന സം​ഭ​വ​ങ്ങ​ൾ വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ് സു​പ്രീം കോ​ട​തി അ​ട​ക്ക​മു​ള്ള രാ​ജ്യ​ത്തെ വി​വി​ധ കോ​ട​തി​ക​ൾ ഉ​ഭ​യ​സ​മ്മ​ത ബ​ന്ധ​ങ്ങ​ൾ​ക്കു​ള്ള പ്രാ​യ​പ​രി​ധി കു​റ​യ്ക്കു​ന്ന​തി​നെ​പ്പ​റ്റി ആ​ലോ​ചി​ക്ക​ണ​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.