കൊ​ച്ചി: സം​സ്ഥാ​ന​ത്ത് കു​ട്ടി​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന​തി​നി​ടെ സ്വ​ന്തം വീ​ട്ടി​ലും കൂ​ട്ടി​ക​ള്‍ അ​ര​ക്ഷി​ത​രെ​ന്ന് ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട്. പോ​ക്‌​സോ കേ​സു​ക​ളി​ല്‍ ഒ​ട്ടു മി​ക്ക​തും ഇ​ര​ക​ളു​ടെ വീ​ടു​ക​ളി​ല്‍ നി​ന്നു​ള്ള​താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് റി​പ്പോ​ര്‍​ട്ട്.

2022ല്‍ 4582 ​കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. ഇ​തി​ല്‍ 1004 കു​ട്ടി​ക​ളാ​ണ് സ്വ​ന്തം വീ​ട്ടി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്. 722 കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളു​ടെ വീ​ടു​ക​ളി​ലാ​ണ് കൃ​ത്യം ന​ട​ന്ന​ത്. കു​ട്ടി​ക​ള്‍ ആ​ശു​പ​ത്രി​ക​ളി​ലും വാ​ഹ​ന​ങ്ങ​ള്‍, പൊ​തു ഇ​ട​ങ്ങ​ള്‍, ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ള്‍, മ​ത​പ​ഠ​ന ശാ​ല​ക​ള്‍, സു​ഹൃ​ത്തു​ക്ക​ളു​ടെ വീ​ടു​ക​ള്‍ എ​ന്നി​ങ്ങ​നെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ അ​തി​ക്ര​മ​ത്തി​നി​ര​യാ​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ട് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

648 കേ​സു​ക​ള്‍ പൊ​തു​സ്ഥ​ല​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​താ​ണെ​ന്ന വി​വ​രം ആ​ശ​ങ്ക ജ​നി​പ്പി​ക്കു​ന്ന​താ​ണ്. 29 കേ​സു​ക​ളി​ല്‍ കൃ​ത്യം ന​ട​ന്ന​ത് ആ​ശു​പ​ത്രി​ക​ളി​ലാ​ണ്, ശി​ശു സം​ര​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 12, വാ​ഹ​ന​ങ്ങ​ളി​ല്‍ 102 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് ക​ണ​ക്കു​ക​ള്‍. ഇ​ര​യാ​കു​ന്ന​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും പെ​ണ്‍​കു​ട്ടി​ക​ളാ​ണ്.

ക​ഴി​ഞ്ഞ വ​ര്‍​ഷം ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 4582 കേ​സു​ക​ളി​ല്‍ 4008 പേ​രും പെ​ണ്‍​കു​ട്ടി​ക​ളാ​ണ്. അ​തേ​സ​മ​യം പോ​ക്‌​സോ കേ​സു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ര്‍​ട്ട് വ്യ​ക്ത​മാ​ക്കു​ന്ന​തും.