തി​രു​വ​ന​ന്ത​പു​രം: ട്രി​വാ​ന്‍​ഡ്രം ക്ല​ബി​ല്‍ ചീ​ട്ടു​ക​ളി സം​ഘം പി​ടി​യി​ല്‍. സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യാസഹോദരൻ അടക്കം സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒന്പതു പേ​രെ മ്യൂ​സി​യം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. 5.6 ല​ക്ഷം രൂ​പ ഇ​വ​രി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്തു.

കോടിയേരിയുടെ ഭാര്യാസഹോദരനും ​യുണൈ​റ്റ​ഡ് ഇ​ല​ക്ട്രി​ക്ക​ല്‍​സ് ഇ​ന്‍​ഡ​സ്ട്രീ​സ് എം​ഡി​യു​മായ എ​സ്.​ആ​ര്‍.​വി​ന​യ​കു​മാ​റിന്‍റെ പേരി​ലാ​ണ് ചീട്ടുകളി സം​ഘം ക്ല​ബി​ല്‍ മു​റി​യെ​ടു​ത്ത​ത്. ഈ മുറിയിലിരുന്നായിരുന്നു ചീട്ടുകളി.